നഴ്സുമാരുടെ ചര്‍ച്ച പരാജയം, ചൊവ്വാഴ്ച്ച മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: നഴ്സിംങ് സംഘടനകളുമായി ലേബര്‍ കമ്മിഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ നഴ്സുമാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ചൊവ്വാഴ്ച്ച മുതല്‍ സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.ഐ) അറിയിച്ചു. മെയ് 12 മുതല്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷനും (ഐ.എന്‍.ഐ) സമരത്തില്‍ ചേരും. 457 സ്വകാര്യ ആശുപത്രികള്‍ സ്തംഭിക്കും. ഇനി ചര്‍ച്ചയ്ക്കില്ലെന്നും യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment