ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹയും യശ്വന്ത് സിന്‍ഹയും ചേര്‍ന്ന് രൂപീകരിച്ച രാഷ്ട്ര മഞ്ചിന്റെ പട്‌നയിലെ വേദിയില്‍ വെച്ചാണ് സിന്‍ഹ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
‘എല്ലാ തരത്തിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും താന്‍ സന്യാസം സ്വീകരിക്കുന്നു. ബിജെപിയുമായുള്ള എല്ലാ ബന്ധവും ഇന്ന് അവസാനിപ്പിക്കുന്നു’- യശ്വന്ത് സിന്‍ഹ വേദിയില്‍ പറഞ്ഞു. കോണ്‍ഗ്രസ്, ആര്‍ജെഡി, നേതാക്കളും ശത്രുഘ്നന്‍ സിന്‍ഹയും വേദിയില്‍ ഉണ്ടായിരുന്നു. എ.ബി വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ യശ്വന്ത് സിന്‍ഹ ധനം, വിദേശകാര്യം വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ ബിജെപി കേന്ദ്രമന്ത്രിയാണ്. നോട്ട് നിരോധനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സിന്‍ഹ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Leave a Comment