‘എന്റെ അമ്മയ്ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ല എങ്കില്‍ ഞാന്‍ എന്തിന് ജീവിച്ചിരിക്കണം’ , ശ്രീ റെഡ്ഡിക്കെതിരെ തുറന്നടിച്ച് പവന്‍ കല്ല്യാണ്‍

കൊച്ചി:നടി ശ്രീറെഡ്ഡിയുടെ തുറന്നുപറച്ചില്‍ കാരണം തെലുങ്കിലെ മുന്‍നിര താരങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രമുഖ സംവിധായകന്‍, ഗായകന്‍, നടന്‍, നിര്‍മ്മാതാവ് തുടങ്ങിയവര്‍ക്കെതിരെയാണ് ശ്രീ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഒരു തെലുങ്ക് ചാനലില്‍ ശ്രീ റെഡ്ഡിയുടെ കാസ്റ്റിങ് കൗച്ച് വിഷയം ചര്‍ച്ചയ്ക്ക് പരിഗണിച്ചിരുന്നു സിനിമാ മേഖലയിലെ നിരവധിപ്പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

തെലുങ്കിലെ സൂപ്പര്‍താരം പവന്‍ കല്ല്യാണിനെയും കുടുംബത്തെയും ശ്രീറെഡ്ഡി അപമാനിച്ചിരുന്നു. ഇതിനെതിരെ താരം രംഗത്തെത്തി. നടനും രാഷ്ട്രീയക്കാരനും ആകുന്നതിനും മുന്‍പ് ഞാന്‍ ഒരു അമ്മയുടെ മകന്‍ മാത്രമായിരുന്നു. എന്റെ അമ്മയ്ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ല എങ്കില്‍ ഞാന്‍ എന്തിന് ജീവിച്ചിരിക്കണം’ പവന്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം ശ്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു ചെയ്യേണ്ടതെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.

തുടര്‍ന്ന് ശ്രീ പവനോട് മാപ്പ് പറഞ്ഞിരുന്നു. കൂടാതെ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയും മാപ്പ് പറഞ്ഞു. ശ്രീയെക്കൊണ്ട് ചീത്ത വിളിപ്പിച്ചത് താന്‍ ആണെന്നും അമ്മയടക്കമുള്ള കുടുംബാംഗങ്ങളെ അപമാനിച്ചതിന് മാപ്പ് പറയുന്നുവെന്നാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞത്.

pathram desk 2:
Related Post
Leave a Comment