സഹപ്രവര്‍ത്തകയുടെ പിറന്നാളാഘോഷത്തിന് സര്‍ക്കാര്‍ ഓഫീസില്‍ ആടിപ്പാടി ഉദ്യോഗസ്ഥര്‍!!! വീഡിയോ വൈറലായി, ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി

സഹപ്രവര്‍ത്തകയുടെ പിറന്നാളാഘോഷം കൊഴുപ്പിക്കാന്‍ അല്‍പ്പം പാട്ടും അതിന് ചുവടും വെച്ച സര്‍ക്കാര്‍ ഓഫീസര്‍മാര്‍ പുലിവാല് പിടിച്ചു. ഓഫീസില്‍ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിയെടുത്ത വീഡിയോ വൈറലായി മാറിയതാണ് ഇവര്‍ക്ക് പാരയായത്.

മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസില്‍ നടന്ന നൃത്തിന്റെ വീഡിയോ തരംഗമായി മാറിയതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദ്യോഗസ്ഥര്‍ ബോളിവുഡ് ഗാനങ്ങളുടെ അകമ്പടിയോടെയാണ് നൃത്തം ചവട്ടിയത്.

ഇതേസമയം ഇതില്‍ പങ്കെടുക്കാതെ കരസേരയിലിരുന്ന് ജോലി ചെയുന്ന ചിലരെയും ദൃശ്യങ്ങളില്‍ കാണാം. മറ്റു ചിലര്‍ ആഘോഷത്തിന്റെ വീഡിയോ മൊബൈലില്‍ എടുക്കാനാണ് താത്പര്യം കാണിച്ചത്.

വീഡിയോ വൈറലായി മാറിയതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് അധികാരികള്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നാണ് വിവരം.

pathram desk 1:
Related Post
Leave a Comment