അപരിചിതനൊപ്പം ഡേറ്റ് ചെയ്യുന്ന ഹിയര്‍ മി ലവ് മി റിയാലിറ്റി ഷോയുമായി ആമസോണ്‍ പ്രൈം വീഡിയോ; അവതാരകയായി എത്തുന്നത് സൂപ്പര്‍ താരം

റേറ്റിംഗ് കൂട്ടാന്‍ പുതുമ നിറഞ്ഞ റിയാലിറ്റി ഷോകളുമായി ചാനലുകള്‍ തമ്മില്‍ മത്സരമാണ്. വിജയ് ടി.വിയിലെ ബിഗ് ബോസ്, കളര്‍സിലെ എങ്ക വീട്ട് മാപ്പിള്ളൈ, ഏഷ്യാനെറ്റിലെ ഡെയര്‍ ദി ഫിയര്‍ തുടങ്ങിയ റിയാലിറ്റി ഷോകള്‍ വിവാദങ്ങള്‍ക്കപ്പുറം മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നേടിക്കൊണ്ടിരിക്കുന്നത്. ചാനലുകള്‍ക്ക് പുറമെ ആമസോണ്‍ പ്രൈം വീഡിയോ, യൂ ട്യൂബ് പോലുള്ള ഡിജിറ്റല്‍ മേഖലയിലും ഇത്തരം ഷോകള്‍ നടക്കുന്നുണ്ട്.

പുതിയൊരു പരിപാടി തുടക്കമിട്ടിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. അപരിചിതനൊപ്പം ഡേറ്റ് ചെയ്യുന്ന ഹിയര്‍ മി, ലവ് മി എന്ന ഷോയുടെ അവതാരകയായി എത്തുന്നത് നടി ശില്‍പ ഷെട്ടിയാണ്. ഇതൊരു സാധാരണ റിയാലിറ്റി ഷോ അല്ലെന്നും ഡേറ്റിങ്ങിലൂടെ ആ ബന്ധത്തിന്റെ മൂല്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നും ശില്‍ പ ഷെട്ടി പറയുന്നു.

ഫ്രെമന്റ്ലി മീഡിയയാണ് ഈ പ്രോഗ്രാം നിര്‍മ്മിക്കുന്നത്. പ്രണയം, റൊമാന്‍സ്, ഡേറ്റിങ് എന്നിവയെക്കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഈ ഷോയിലൂടെ കഴിയുമെന്നാണ് ഷോയുടെ സംവിധായകന്‍ വിജയ് സുബ്രമണ്യം പറയുന്നത്.

pathram desk 1:
Related Post
Leave a Comment