തിരുവനന്തപുരം: ഒ.പി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായുള്ള ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ചയ്ക്ക് പിന്നാലെ സമരം പിന്‍വലിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും
നേരത്തെ സംഘടനാ പ്രതിനിധികള്‍ മന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, തങ്ങള്‍ക്ക് പിടിവാശിയില്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ മന്ത്രി കെ.കെ.ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ച ശേഷം ഇവര്‍ തിരിച്ചുപോയി. എന്നാല്‍ സമരം നിറുത്തിയ ശേഷം താനുമായുള്ള ചര്‍ച്ച മതിയെന്ന് മന്ത്രി ഡോക്ടര്‍മാരെ അറിയിക്കുകയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സമരം അവസാനിപ്പിച്ച ശേഷമേ ഡോക്ടര്‍മാരുമായി ചര്‍ച്ചയുള്ളൂവെന്നും മന്ത്രി രാവിലെയും വ്യക്തമാക്കിയിരുന്നു.
അതേസമയം, സമരം നാലാം ദിവസത്തിലേക്ക് കടന്നത് ജനജീവിതത്തെ സാരമായി ബാധിച്ചതിനാലാണ് സര്‍ക്കാര്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായതെന്നാണ് വിവരം.
Leave a Comment