ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പണം നല്‍കണം?

ഫേസ്ബുക്ക് ഉപയോഗിക്കാന്‍ നാളെ മുതല്‍ പണം നല്‍കാന്‍ ആവശ്യപ്പെട്ട് പ്രചരിച്ച സന്ദേശം വ്യാജം. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പേരിലാണ് സന്ദേശം പ്രചരിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ഫേസ്ബുക്ക് മെസഞ്ചറുകള്‍ വഴി വ്യാജ സന്ദേശം പ്രചരിക്കാന്‍ തുടങ്ങിയത്. ഫേസ്ബുക്ക് ഡയറക്ടര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് എന്ന് പറഞ്ഞാണ് സന്ദേശം ആരംഭിക്കുന്നത്. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്താല്‍ എന്ത് സംഭവിക്കും എന്ന വീഡിയോ ഓഫ് ദ ഇന്റര്‍നെറ്റ് എന്ന പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ അടക്കമാണ് സന്ദേശം പരക്കുന്നത്.
നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശം പത്ത് പേര്‍ക്ക് ഫോര്‍വേഡ് ചെയ്താല്‍ നിങ്ങള്‍ക്ക് ഫേസ്ബുക്ക് ഫ്രീയായി ലഭിക്കുമെന്ന് സന്ദേശത്തില്‍ പറയുന്നുണ്ട്. നാളെ മുതല്‍ നിങ്ങളുടെ ചാറ്റിന്റെ നിറം മാറും അടക്കമുള്ള മുന്‍കരുതലുകളും വ്യാജ സന്ദേശത്തിലുണ്ട്.

pathram:
Related Post
Leave a Comment