‘എന്റെ മാറിടത്തില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളു… സ്ത്രീകളുടെ വ്യത്യസ്തതയാണ് അവളുടെ മാറിടം.. അതില്‍ ഞാന്‍ ലജ്ജിക്കുന്നില്ല: നടി ദിവ്യങ്ക

സെലിബ്രിറ്റികള്‍ക്കു നേരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ രൂപപ്പെടുന്നത് ഇക്കാലത്ത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ഇതില്‍ തന്നെ കൂടുതല്‍ ഇരകളാകപ്പെടുന്നത് നടിമാരാണ്.

അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വിധേയയായ നടിയാണ് ദിവ്യങ്ക തൃപതി. ട്രോളന്‍മാര്‍ അശ്ലീല കമന്റുകള്‍ കൊണ്ട് ട്രോളിയെങ്കിലും അവരുടെ വായടപ്പിച്ച കൊണ്ടാണ് ദിവ്യങ്ക ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ടെലിവിഷന്‍ സീരിയലുകളിലൂടെ ആരാധകരെ നേടിയെടുത്ത താരമാണ് ദിവ്യങ്ക. ഭര്‍ത്താവ് വിവേക് ദഹിയുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ദിവ്യങ്ക പങ്കുവച്ചിരുന്നു. ഇതിലെ ദിവ്യയുടെ വസ്ത്രത്തെ ചൊല്ലിയാണ് ചില സദാചാരവാദികള്‍ രംഗത്തെത്തിയത്.

മോശമായ രീതിയില്‍ വസ്ത്രം ധരിക്കുന്ന ദിവ്യങ്ക തന്റെ അവയവങ്ങള്‍ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നാണ് ചിലരുടെ കണ്ടെത്തല്‍. എന്നാല്‍ ഈ കണ്ടെത്തല്‍ നടത്തിയ സദാചാരവാദികള്‍ക്ക് അതേ രീതിയില്‍ മറുപടി കൊടുത്താണ് താരം രംഗത്തെത്തിയത്.

‘എന്റെ മാറിടത്തില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളു. സ്ത്രീകളുടെ വ്യത്യസ്തതയാണ് അവളുടെ മാറിടം. അതില്‍ ലജ്ജിക്കേണ്ടതൊന്നുമില്ല. ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും രക്ഷപ്പെടാനാണ് എല്ലാവരും വസ്ത്രം ധരിക്കുന്നത്. അല്ലാതെ കാമഭ്രാന്തന്‍മാരുടെ കണ്ണില്‍ നിന്നും ശരീരത്തെ മറയ്ക്കാനല്ല’ എന്നാണ് ദിവ്യങ്ക മറുപടി നല്‍കിയത്.

ഒരാളുടെ കര്‍മ്മവും അയാളുടെ വ്യക്തിത്വവും ആയിരിക്കണം സമൂഹത്തില്‍ വിലയിരുത്തപ്പെടേണ്ടത്. അല്ലാതെ അയാളുടെ വസ്ത്രവും അവയവങ്ങളുമല്ലെന്നും ദിവ്യങ്ക പറഞ്ഞു.

ഈ മറുപടിയ്ക്ക് ദിവ്യങ്കയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍ ഇപ്പോള്‍. ഇതാണ് ഇങ്ങനെയുള്ളവര്‍ക്കുള്ള മറുപടിയെന്നാണ് പലരും സോഷ്യല്‍ മീഡിയയിലുടെ അഭിപ്രായപ്പെട്ടത്.

pathram desk 1:
Related Post
Leave a Comment