കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവതിയെ സുഹൃത്തായ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു!!! 12 കുത്തേറ്റ യുവതി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: കടംവാങ്ങിയ പണം തിരികെ ചോദിച്ച 32കാരിയെ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച ഡല്‍ഹിയിലെ സരിത വിഹാറിലാണ് സംഭവം. നീതു ശര്‍മ്മ എന്ന യുവതിക്കാണ് സുഹൃത്തിന്റെ അക്രമണത്തിന് പരിക്കേറ്റത്. നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ നീതുവിന്റെ സുഹൃത്ത് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 12 തവണയാണ് ഇയാള്‍ നീതുവിനെ കുത്തിയത്. നീതുവില്‍ നിന്ന് അന്‍വര്‍ 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിനാണ് നീതുവിനെ അന്‍വര്‍ കൊല്ലാന്‍ ശ്രമിച്ചത്.

ജസോല പ്രദേശത്ത് രണ്ട് പൊലീസുകാര്‍ പട്രോളിംഗ് നടത്തുന്നതിനിടെ നീതുവും അന്‍വറും ടൂ വീലറിലിരുന്ന് സംസാരിക്കുന്നത് കണ്ടിരുന്നു. പൊലീസുകാര്‍ കുറച്ച് മുന്നോട്ട് പോയപ്പോള്‍ പെട്ടെന്ന് അവിടേക്ക് ആളുകള്‍ ഓടിച്ചെല്ലുന്നത് കണ്ടു. നീതു രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് അവിടെ കണ്ടത്.

ഉടന്‍ തന്നെ നീതുവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്ക് പോകുംവഴി യുവതി തന്നെയാണ് തന്റെ പേരും ഗ്രേറ്റര്‍ നോയിഡയിലാണ് വീടെന്നും പൊലീസിനോട് പറഞ്ഞത്. സുഹൃത്ത് അന്‍വറാണ് കുത്തിയതെന്നും നീതു പറഞ്ഞു. അന്‍വറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

pathram desk 1:
Related Post
Leave a Comment