അലാവുദ്ദീന്‍ ഖില്‍ജി വീണ്ടും പുനര്‍ജനിച്ചു രണ്‍വീറിലൂടെ, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…..

രണ്‍വീര്‍, ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പത്മാവത്. റിലീസിന് മുന്‍പ് വിവാദങ്ങളിലൂടെ പബ്ലിസിറ്റി കിട്ടിയ ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ സൂപ്പര്‍ഹിറ്റാകുകയായിരുന്നു.റാണി പത്മിനിയെ സിനിമയില്‍ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് രജ്പുത് കര്‍ണിസേന സംഘടനകള്‍ പത്മാവതിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ചിത്രം റിലീസായപ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയെയാണ് മോശമായി ചിത്രീകരിച്ചതെന്ന് വാദം ഉയരാന്‍ തുടങ്ങി. ഖില്‍ജിയായി രണ്‍വീര്‍ സിങും പത്മാവതിയായി ദീപികയുമാണ് വേഷമിട്ടത്.

ഇപ്പോള്‍ ചിത്രത്തിലെ രണ്‍വീറിന്റെ ലുക്ക് തെരഞ്ഞെടുക്കുന്ന വീഡിയോ വൈറലാകുകയാണ്. ഖില്‍ജിക്ക് പറ്റിയ വേഷം ഓരോന്നായി നടനില്‍ പരീക്ഷിക്കുന്നതും അവസാനം സിനിമയില്‍ കാണുന്ന രീതിയിലുള്ള വേഷത്തില്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംതൃപ്തനാകുന്നതുമാണ് വീഡിയയോയില്‍ കാണിച്ചിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment