വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ സി.ഐ അടക്കം നാല് പേര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ പറവൂര്‍ സി.ഐ അടക്കം നാല് പേരെ സസ്പെന്‍ഡ് ചെയ്തു. സി.ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്.ഐ ജി.എസ്.ദീപക്ക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍,സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഇതേക്കുറിച്ച് അന്വേഷിച്ച ഐ.ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ശ്രീജിത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ സി.ഐയ്ക്കും എസ്.ഐയ്ക്കും ഗുരുതര വീഴ്ച വന്നതായി ശ്രീജിത്ത് ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

pathram desk 2:
Related Post
Leave a Comment