മോഹന്‍ലാലിന്റെ നീരാളി വേറെ ലെവലാണ്….! പറയുന്നത് പോത്തേട്ടന്‍

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് നീരാളി. നീരാളിയാണ് അടുത്തതായി വരാനിരിക്കുന്ന മോഹന്‍ലാലിന്റെ റിലീസ് ചിത്രം. നവാഗതനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 15നു റിലീസാകുമെന്നാണ് ഇപ്പോളുള്ള റിപ്പോര്‍ട്ടുകള്‍. റാം ഗോപാല്‍ വര്‍മ്മയുടെ സംവിധാന സഹായിയായിരുന്ന അജോയ് വര്‍മ്മ ഈ ചിത്രം ഒരുക്കുന്നത് ഒട്ടനേകം ബോളീവുഡ് അണിയറ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ്.

നദിയ മൊയ്ദുവാണ് ഈ ചിത്രത്തിലെ നായികാ. മലയാളി താരം പാര്‍വതി നായര്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂടും ദിലീഷ് പോത്തനുമാണ് എടുത്ത് പറയേണ്ട മറ്റു രണ്ട കഥാപാത്രങ്ങള്‍.ദിലീഷ് പോത്തന്‍ നീരാളിയുടെ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പങ്കുവെക്കുകയുണ്ടായി. നിര്‍ണായകമായ ഒരു റോളിലാണ് ദിലീഷ് പോത്തന്‍ ഈ ചിത്രത്തില്‍ എത്തുന്നത്. നവാഗതനാണെങ്കിലും അജോയ് വര്‍മ്മ ഒരു കിടു ആണെന്നാണ് ദിലീഷ് പോത്തന്‍ അഭിപ്രായപ്പെടുന്നത്.

ഏതൊരു മലയാളിയും കാണാന്‍ കൊതിക്കുന്ന വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നും, സസ്‌പെന്‍സും ആക്ഷന്‍ രംഗങ്ങളും നിറഞ്ഞ ഒരു ചിത്രമാണ് നീരാളി എന്നും ദിലീഷ് പോത്തന്‍ പറയുന്നു. ഹോളീവുഡ് നിലവാരമുള്ള ടെക്‌നിക്കല്‍ ആസ്‌പെക്റ്റ്‌സും, വി എഫ് എക്‌സും ഈ ചിത്രത്തില്‍ ഉണ്ടെന്നും ദിലീഷ് പോത്തന്‍ പറയുന്നു. മുംബൈ സെറ്റപ്പിലുള്ള ഷൂട്ടിംഗ് വേറെ അനുഭവമായിരുന്നു എന്നും ദിലീഷ് പറയുന്നു.

pathram desk 2:
Related Post
Leave a Comment