നിയമം പാലിക്കാന്‍ ചുമതലപ്പെട്ട പൊലീസുകാരെ ആക്രമിച്ചത് ശരിയല്ല, ഐപിഎല്‍ പ്രതിഷേധത്തിനിടെ നടന്ന ആക്രമണങ്ങര്‍ക്കെതിരെ രജനികാന്ത്

ചെന്നൈ: കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട നടക്കുന്ന ഐപിഎല്‍ പ്രതിഷേധത്തില്‍ പൊലീസുകാര്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് നടന്‍ രജനീകാന്ത്. പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് വഴി മാറരുത്. നിയമം പാലിക്കാന്‍ ചുമതലപ്പെട്ട പൊലീസുകാരെ ആക്രമിച്ചത് ശരിയല്ല. അത്തരം പ്രതിഷേധങ്ങള്‍ നാടിന് നല്ലതല്ല.ഇതിനെ എത്രയും പെട്ടന്ന് നേരിടണം. അല്ലെങ്കില്‍ അത് രാജ്യത്തിന് ആപത്താണ്. ഇത്തരക്കാരെ ശിക്ഷിക്കാന്‍ കൂടുതല്‍ ശ്ക്തമായ നിയമങ്ങള്‍ ആവശ്യമാണെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തു.

ഇന്നലെ ഐപിഎല്ലിനെതിരായ പ്രതിഷേധ പ്രകടനങ്ങള്‍ പലയിടത്തും കയ്യാങ്കളിയിലെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രജനിയുടെ ട്വീറ്റ്. പ്രതിഷേധക്കാര്‍ പൊലീസിനെ ആക്രമിക്കുന്നതിന്റെ വീഡിയോയും രജനി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment