ആളുമാറിയല്ല ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും എ വി ജോര്‍ജ്

കൊച്ചി:ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പൊലീസിനെ ന്യായീകരിച്ച് റൂറല്‍ എസ്പി എ വി ജോര്‍ജ്. ആളുമാറിയല്ല ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയെ തന്നെയാണ് കസ്റ്റഡിയിലെടുത്തത്.മരിച്ച ശ്രീജിത്തിന് എതിരെയാണ് വാസുദേവന്റെ മകന്‍ ആദ്യം മൊഴി നല്‍കിയതെന്നും എ വി ജോര്‍ജ് വ്യക്തമാക്കി. മൊഴിമാറ്റിയിട്ടുണ്ടോയെന്ന് ഉന്നത പൊലീസ് സംഘം പരിശോധിക്കട്ടെയെന്നും എ വി ജോര്‍ജ് വ്യക്തമാക്കി.

അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ വാസുദേവന്റെ വീട് കയറി ആക്രമിച്ച സംഭവവും ഉള്‍പ്പെടുത്തി. ്രൈകംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു.

ശ്രീജിത്ത് അടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത വരാപ്പുഴ എസ്.ഐ അടക്കമുളളവര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നാണ് മുഖ്യമായി ഉന്നത പൊലീസ്സംഘം പരിശോധിക്കുക. കസ്റ്റഡിമരണത്തെ തുടര്‍ന്ന് പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

pathram desk 2:
Related Post
Leave a Comment