തൈമൂറിന്റെ സമ്മര്‍ദ്ദം ഭയപ്പെടുത്തുന്നു!!! അമിത സമ്മര്‍ദത്തിന് പകരം അവന് നല്‍കേണ്ടത് ചാന്‍സാണ്; മകനെ കുറിച്ച് കരീന മനസ് തുറക്കുന്നു

കരീന കപൂര്‍ അഭിനയിക്കുന്ന വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മകന്‍ കുഞ്ഞ് തൈമുര്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍ പവര്‍ ഐക്കണ്‍ എന്ന പുരസ്‌കാരം കരീനയ്ക്കായിരുന്നു ലഭിച്ചത്. മസാബ ഗുപ്ത ഡിസൈന്‍ ചെയ്ത മഞ്ഞയും റോസും ചേര്‍ന്ന സാരി ധരിച്ചാണ് കരീന ചടങ്ങിനെത്തിയത്.

മകന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും കരീന മറന്നില്ല. ഈ ചെറുപ്രായത്തില്‍ തൈമുര്‍ ഏതുതരത്തിലുള്ള നേട്ടങ്ങളാണ് സ്വന്തമാക്കേണ്ടതെന്ന് അമ്മയെന്ന നിലയ്ക്ക് കരീന വെളിപ്പെടുത്തി.

ജനങ്ങള്‍ അഭിനന്ദിക്കുന്ന തരത്തില്‍ ജീവിതത്തില്‍ അവന്‍ എന്തെങ്കിലും ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ കുഞ്ഞാണ്. ഇപ്പോള്‍ തന്നെ അവന് സമ്മര്‍ദമുണ്ട്. ഇതെന്നെ ഭയപ്പെടുത്തുന്നു. അമിത സമ്മര്‍ദത്തിന് പകരം അവന് ചാന്‍സാണ് നല്‍കേണ്ടത്.

എല്ലാ അമ്മമാരേയും പോലെ മക്കളോട് അമിത വാത്സല്യം കാണിക്കുന്ന കൂട്ടത്തിലാണ് ഞാനും. പുറംലോകം കാണാതെ ചട്ടക്കൂടിനുള്ളില്‍ മകനെ മളര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവന് സാധാരണ ജീവിതം നല്‍കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്.

കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ തുടങ്ങിയവര്‍ അഭിനയിച്ച വീരേ ദി വെഡ്ഡിങ് ജൂണ്‍ 1ന് തിയേറ്ററുകളില്‍ എത്തും.

pathram desk 1:
Related Post
Leave a Comment