ആലിയ പഴയ ആലിയ അല്ല,റാസിയുടെ ട്രെയിലര്‍ എത്തിയതിന് പിന്നാലെ താരത്തെ പുകഴ്ത്തി ആരാധകര്‍ (വീഡിയോ)

മികച്ച വേഷങ്ങള്‍ ചെയ്ത് ആരാധകമനസില്‍ ഇടം നേടിയ താരമാണ് ആലിയ ബട്ട്. ചെയ്ത ചിത്രങ്ങളുടെ പ്രത്യേകതകൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡ് സിനിമാരംഗത്ത് തന്റേതായ ഒരിടം കണ്ടെത്താന്‍ താരത്തിന് കഴിഞ്ഞു. ഇപ്പോള്‍ ആലിയ അഭിനയിച്ച റാസി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നിരിക്കുകയാണ്. ട്രെയിലര്‍ മാത്രം കണ്ട് ആരാധകരും താരങ്ങളും ഇവര്‍ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആലിയ ബട്ടും വിക്കി കൗശലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ന് പുറത്തു വിട്ട ട്രെയിലറില്‍ ആരാധകരെ ഞെട്ടിക്കുന്ന മേക്കോവറിലാണ് ആലിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിലെ മികച്ച പ്രകടനം കണ്ട് ആരാധകരും ചില ബോളിവുഡ് താരങ്ങളും ആലിയക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഹരീന്ദര്‍ സിംഗ് സിക്കയുടെ പ്രശസ്ത നോവലായ സെഹ്മത്തിന്റെ ദൃശ്യാവിഷ്‌കാരമായ റാസി 1971ലെ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തെക്കുറിച്ചാണ് പറയുന്നത്. പാകിസ്ഥാനിലേക്ക് വിവാഹം ചെയ്യപ്പെട്ട കശ്മീരി പെണ്‍കുട്ടി ഇന്ത്യയ്ക്ക് വേണ്ടി ചാരവൃത്തി ചെയ്യേണ്ടി വരുന്ന അവസ്ഥയെയാണ് റാസിയില്‍ തുറന്നു കാണിക്കുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ ചാരയുടെ വേഷത്തിലാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്.

പാകിസ്ഥാന്‍ പട്ടാളക്കാരന്റെ ഭാര്യയാകുന്ന കശ്മീരി പെണ്‍കുട്ടിയും പിന്നീട് തന്റെ രാജ്യത്തിനായി അവള്‍ നടത്തുന്ന കഠിനാധ്വാനവും ട്രെയിലറില്‍ പ്രകടമാണ്. ഭാര്യയുടെയും മകളുടെയും ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ചാരയുടെയുമെല്ലാം വേഷത്തില്‍ ഒന്നര മിനിറ്റുള്ള ട്രെയിലറില്‍ ആലിയ വേഷമിടുന്നു.

pathram desk 2:
Related Post
Leave a Comment