പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കന്നി സിനിമയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു; ചടങ്ങില്‍ പങ്കെടുത്ത് ഇന്ദ്രജിത്തും സുപ്രിയയും മല്ലികാ സുകുമാരനും

പൃഥ്വിരാജും ഭാര്യയും സുപ്രിയയും ചേര്‍ന്ന് തുടക്കം കുറിച്ച നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്റെ ആദ്യസിനിമയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു.

‘9’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സോണി പിക്ചേഴ്സുമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. രാമപുരത്ത് ആരംഭിച്ച സിനിമയുടെ ചിത്രീകരണ വേളയില്‍ പൃഥ്വിയുടെ ഭാര്യ സുപ്രിയയും അമ്മ മല്ലിക സുകുമാരിയും സഹോദരന്‍ ഇന്ദ്രജിത്തും എത്തിയിരുന്നു. ജെനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സോണി പിക്ചര്‍സും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജും സുപ്രിയയും ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിക്ക് തുടക്കം കുറിച്ചത്. ഈ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഒപ്പമാണ് രാജ്യാന്തരനിര്‍മാണ കമ്പനിയായ സോണി പിക്ചേര്‍സ് കൈകോര്‍ക്കുന്നത്.

കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. അതിനാല്‍ തന്നെയാണ് പ്രാദേശിക ഭാഷകളിലെ സിനിമാ നിര്‍മ്മാണത്തിലേക്കും സോണി പിക്ചേര്‍സ് കടക്കുന്നത്.

മലയാളത്തില്‍ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നല്ല പാര്‍ട്ണറെ കണ്ടെത്താന്‍ കഴിയില്ലെന്നാണ് പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി കൈകോര്‍ത്തതിനെക്കുറിച്ച് സോണി പിക്ചേര്‍സ് എന്റര്‍ടെയിന്‍മെന്റ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിവേക് കൃഷ്ണാനി പറഞ്ഞത്.

pathram desk 1:
Related Post
Leave a Comment