നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും വന്യജീവി ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് കുഴഞ്ഞ് വീണ് മരിച്ചു

ഇടുക്കി: പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും വന്യജീവി ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ കുമളിയിലായിരിന്നു സംഭവം.

കുമളി ആനവിലാസം പ്ലാന്റേഷനിലെ സ്വന്തം റിസോര്‍ട്ടിലാണ് സലിമിന്റെ മരണം. റിസോര്‍ട്ടില്‍ കുഴഞ്ഞ് വീണ സലിമിനെ ഉടന്‍ തന്നെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

pathram desk 1:
Related Post
Leave a Comment