അഭിഭാഷക സംരക്ഷണം നടപ്പാക്കാന്‍ ഭോപ്പാലില്‍ തലമുണ്ഡനം ചെയ്ത് അഭിഭാഷകരുടെ വേറിട്ട പ്രതിഷേധം

ഭോപ്പാല്‍: അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭോപ്പാലില്‍ അഭിഭാഷകരുടെ വേറിട്ട പ്രതിഷേധം. തലമുണ്ഡനം ചെയ്ത് കോടതി നടപടികള്‍ തടസപ്പെടുത്തി ഒരാഴ്ചയായി പ്രതിഷേധത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരും.

സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതി രജിസ്ട്രാര്‍ പ്രസ്തവാന ഇറക്കുക വരെ ചെയ്തു. അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കാമെന്ന് 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നതാണ്.

pathram desk 1:
Related Post
Leave a Comment