റേഡിയോ ജോക്കിയുടെ കൊല: ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി ഷന്‍സീറാണ പിടിയിലായത്. ആദ്യമായാണു കൊലയാളി സംഘത്തിലെ ഒരാളെ കേസില്‍ അറസ്റ്റു ചെയ്യുന്നത്. കൊലപാതകം നടത്തിയ മൂന്നംഗ സംഘത്തില്‍ ഇയാളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ സഹായിച്ച സ്ഫടികം സ്വാതിയുടെ അറസ്റ്റും രേഖപ്പെടുത്തി. പ്രതികള്‍ക്കു വാള്‍ കൈമാറിയതു സ്ഫടികം സ്വാതിയാണെന്നു പൊലീസ് അറിയിച്ചു.
അതിനിടെ, രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തന്റെ മുന്‍ ഭര്‍ത്താവ് അബ്ദുല്‍ സത്താറിനു പങ്കുണ്ടെന്നു കരുതുന്നില്ലെന്നു ഖത്തറിലെ നൃത്താധ്യാപിക വ്യക്തമാക്കി. രാജേഷിനെ കൊലപ്പെടുത്തിയെന്നു പൊലീസ് പറയുന്ന സാലിഹ് ബിന്‍ ജലാല്‍ സംഭവ ദിവസങ്ങളില്‍ ഖത്തറില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണു താന്‍ മനസ്സിലാക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തി.

pathram:
Related Post
Leave a Comment