മസ്തിഷ്‌കമരണം സ്ഥിരീകരിക്കാന്‍ മാര്‍ഗരേഖ, രാജ്യത്ത് ആദ്യ സ്ഥാനമായി കേരളം

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണത്തെ സംബന്ധിച്ച മാര്‍ഗ്ഗരേഖയിറക്കുന്ന ആദ്യ സ്ഥാനമായി കേരളം. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.പുതിയ മാര്‍ഗ്ഗരേഖയനുസരിച്ച് ഒരു സര്‍ക്കാര്‍ ഡോക്ടറടക്കം നാല് ഡോക്ടര്മാരടങ്ങുന്ന പാനലായിരിക്കും മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുക. സ്വയം ശ്വസിക്കാനോ ഇനി ജീവിതത്തിലേക്ക് മടങ്ങി വരാനോ കഴിയാത്ത സ്ഥിതി രോഗിക്കുണ്ടായാല്‍ ഈ പാനലായിരിക്കും മസ്തിഷ്‌ക മരണം സംബന്ധിച്ച തീരുമാനം എടുക്കുക.

രോഗിക്ക് സ്വയം ശ്വാസമെടുക്കാന്‍ കഴിയില്ലെന്ന് തെളിയിക്കുന്ന പരിശോധന ആറ് മണിക്കൂര്‍ ഇടവിട്ട് സര്‍ക്കാര്‍ ഡോക്ടറുടെ സാനിധ്യത്തില്‍ നടത്തണമെന്നാണ് രേഖയിലെ പ്രധാന നിര്‍ദ്ദേശം. ഇത് മെഡിക്കല്‍ രേഖയായി ആശുപത്രിയില്‍ സൂക്ഷിക്കുകയും വേണം

pathram desk 2:
Related Post
Leave a Comment