കൊച്ചി: സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക സൗകര്യം ഒരുങ്ങുന്നു. പൊതുജനത്തിന്റെ ഒച്ചപാടില്‍ നിന്നും ബഹളത്തില്‍ നിന്നും മാറി നിന്ന് സമാധാനമായി കുഞ്ഞോമനകള്‍ക്ക് മുലയൂട്ടാന്‍ പ്രത്യേക ക്യാബിന്‍ ഒരുക്കുന്നു. പദ്ധതിയുടെ ഭാഗമായി ആദ്യ മുലയൂട്ടല്‍ മുറിയ്ക്ക് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ തുടക്കമായി. ജില്ലയിലെ റോട്ടറി ക്ലബാണ് ഇതിനു വേണ്ടി പ്രത്യേക മുറി നിര്‍മ്മിച്ചിരിക്കുന്നത്.
പിങ്ക് നിറത്തിലുള്ള രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന കാബിന്‍. കയറിയ ശേഷം വാതില്‍ അകത്തു നിന്ന് അടയ്ക്കാം. ഉള്ളില്‍ ചെറിയ ഫാനും, ലൈറ്റും ഉണ്ട്.ആദ്യഘട്ടമെന്ന നിലയില്‍ 50000 രൂപ മുതല്‍മുടക്കില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ക്യാബിനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആറ് മാസം കൊണ്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനുകളിലെല്ലാം കാബിന്‍ വരും. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട ബസ് സ്റ്റാന്‍ഡുകളിലും സംവിധാനം ഏര്‍പ്പെടുത്തും.
Leave a Comment