‘എന്നെ ഇട്ടിട്ടു പോകാതെ കൂടെ നിന്നതിന് എന്റെ ഭാര്യയോടും നന്ദി പറയുന്നു’,അവാര്‍ഡ് വേദിയില്‍ നസ്രിയയോട് ഫഹദ് ഫാസില്‍ (വീഡിയോ)

ഫഹദും നസ്രിയയും മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ്.വനിതാ ഫിലിം അവാര്‍ഡ് വേദിയില്‍ നസ്രിയയെ പ്രകീര്‍ത്തിച്ച് നടന്‍ നടന്‍ ഫഹദ് ഫാസില്‍. മികച്ച നടനുള്ള വനിതയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു നടന്‍ വികാരഭരിതനായി സംസാരിച്ചു.

മലയാളത്തില്‍ സിനിമ ചെയ്യാന്‍ പറ്റി എന്നുള്ളതാണ് എന്റെ ഭാഗ്യം. ജീവിതത്തിലെ എല്ലാ വനിതകളേയും ഓര്‍ത്തുകൊണ്ട് അവാര്‍ഡ് വാങ്ങുന്നു. ജീവിതത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി എന്റെ ഉമ്മയാണ്, രണ്ടു സഹോദരിമാര്‍, പിന്നെ എന്റെ ഭാര്യ. എന്നെ ഇട്ടിട്ടു പോകാതെ കൂടെ നിന്നതിന് എന്റെ ഭാര്യയോടും നന്ദി പറയുന്നു. ഐ ലവ് യു നസ്രിയ- ഫഹദ് പറഞ്ഞു. പുരസ്‌കാരവേദിയില്‍ അവതാരകരുടെ ക്ഷണപ്രകാരം നസ്രിയ ഫഹദിനൊപ്പം വേദിയെലത്തിയിരുന്നു.

pathram desk 2:
Related Post
Leave a Comment