വൈ.എസ്.ആര്‍ ആയി മമ്മൂട്ടി എത്തുന്നു, ‘യാത്ര’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം യാത്രയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മഹി വി.രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍.ചിത്രത്തില്‍ വൈ.എസ്.രാജശേഖര റെഡ്ഡിയായി എത്തുന്നത് മമ്മൂട്ടിയാണ്. നായന്‍താരയാണ് ചിത്രത്തിലെ നായിക. വൈഎസ്ആറിനെ പോലെ വസ്ത്രം ധരിച്ച് ജനങ്ങള്‍ക്ക് നേരെ കൈവീശിയാണ് പോസ്റ്ററില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ ഒമ്പതിന് ചിത്രീകരണം ആരംഭിക്കും.

അധികാരത്തിലിരിക്കെ ഒരു ഹെലികോപ്ടര്‍ അപകടത്തിലായിരുന്നു വൈഎസ്ആര്‍ കൊല്ലപ്പെട്ടത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് യാത്രയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

pathram desk 2:
Related Post
Leave a Comment