സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലേക്ക്, നായകനായി എത്തുന്നത് സൂപ്പര്‍താരം

ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദും ബി ഉണ്ണികൃഷ്ണനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ആന്റണി വര്‍ഗീസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മാര്‍ച്ച് 31 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം തന്നെ 1.5 കോടിയുടെ കലക്ഷനുകളാണ് വാരിക്കൂട്ടിയത്.

ലിജോയുടെ ശിഷ്യനായ ടിനു പാപ്പച്ചന്റെ ആദ്യ സംരംഭമായിരുന്നു ഈ ചിത്രം. ടിനു പാപ്പച്ചന്‍ തന്നെയാണ് തമിഴിലും സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആന്റണി വര്‍ഗീസ് അവതരിപ്പിച്ച ജേക്കബ് എന്ന കഥാപാത്രം തമിഴില്‍ ജീവയായിരിക്കും കൈകാര്യം ചെയ്യുക.

മലയാളത്തിലെ ആദ്യ മുഴനീള പ്രിസണ്‍ ബ്രേക്കിങ് ചിത്രം എന്ന വിശേഷണമായിരുന്നു ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ആക്ഷന് പ്രാധാന്യം നല്‍കികൊണ്ട് എടുത്ത ചിത്രം ഇപ്പോഴും നിറ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

pathram desk 2:
Related Post
Leave a Comment