ഞാന്‍ മദ്യപിക്കാറില്ല, പുകവലിക്കാറില്ല, പക്ഷെ ഒരു നടിയാണ്……ദുരവസ്ഥ വെളിപ്പെടുത്തി നടി

ഞാന്‍ മുസ്ലിമാണ്, അവിവാഹിതയാണ്, നടിയുമാണ് എനിക്ക് മുംബൈയില്‍ ഒരു വീട് ലഭിക്കാന്‍ അര്‍ഹതയില്ല പറയുന്നത് ഹിന്ദി സീരിയലിലെ പ്രശസ്തയായ നടി ഷിറീന്‍ മിര്‍സ. യേ ഹേന്‍ മൊബബത്തേന്‍ എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് ഷിറീന്‍. എട്ട് വര്‍ഷമായി മുംബൈയിലെത്തി എല്ലാവരും അറിയപ്പെടുന്ന നടിയായിട്ടും തനിക്കിവിടെ വീട് വാടയ്‌ക്കെടുക്കാനോ വാങ്ങാനോ കഴിയുന്നില്ലെന്നാണ് താരം പറയുന്നത്. ഫെയ്‌സ് ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

വീട് എടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ മതമേതാണെന്നാണ് അറിയേണ്ടിയിരുന്നത്. ഹിന്ദു പേര് പറഞ്ഞ് വീടെടുക്കാന്‍ പലരും ഉപദേശിച്ചു. ഞാന്‍ മദ്യപിക്കാറില്ല, പുകവലിക്കാറില്ല, പക്ഷെ ഒരു നടിയാണ്, അതുകൊണ്ടു മാത്രം എങ്ങനെയാണ് തന്റെ സ്വഭാവം നിര്‍ണയിക്കുന്നത്. എന്റെ പ്രൊഫഷനാണോ എന്റെ സ്വഭാവം തീരുമാനിക്കുന്നത്. വിവാഹം കഴിക്കാത്തതാണ് ഒരു വീട് കിട്ടാത്തതിലെ മറ്റൊരു കാരണം. കുടുംബമായാല്‍ അവര്‍ ശബ്ദമുണ്ടാക്കില്ലെന്നുണ്ടോ… മനുഷ്യന്റെ രക്തം തമ്മില്‍ എന്താണ് വ്യത്യാസം, എന്തിനാണ് മതത്തിന്റെ, ജോലിയുടെയൊക്കെ പേരില്‍ ഇത്തരം വിവേചനങ്ങളെന്നാണ് താരം ചോദിക്കുന്നത്.

pathram desk 2:
Related Post
Leave a Comment