കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു, പിന്നില്‍ ചൈന

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.പേജ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ എറര്‍ മെസേജ് ആണ് ഇപ്പോള്‍ കാണിക്കുന്നത്. ഇതോടൊപ്പം ‘ഹോം’ എന്നര്‍ത്ഥം വരുന്ന ഒരു ചൈനീസ് അക്ഷരവും സൈറ്റില്‍ കാണിക്കുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിച്ചതായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത് ചൈനീസ് ഹാക്കര്‍മാരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

pathram desk 2:
Related Post
Leave a Comment