ഇതാണ് ആ നിമിഷം…..ബാക്കി കാര്യം വിനീത് പറയും

തമിഴ് സൂപ്പര്‍ താരം അജിത്തിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. ”ഇതെന്റെ അള്‍ട്ടിമേറ്റ് ഫാന്‍ ബോയ് നിമിഷം.. എന്നെ അറിയാവുന്നവര്‍ക്ക് അറിയാം ഈ നിമിഷം എനിക്ക് എത്ര വിലപ്പെട്ടതാണെന്ന്…” എന്ന അടികുറിപ്പോടെ ഇന്‍സ്റ്റാഗ്രാമിലാണ് വിനീത് ഈ ചിത്രം പങ്കുവച്ചത്.

ഭാര്യയ്ക്കും കുഞ്ഞിനൊപ്പവും നിന്നാണ് വിനീത് തലയ്‌ക്കൊപ്പമുള്ള ചിത്രമെടുത്തിരിക്കുന്നത്. വിനീതും കുടുംബവും ഉച്ച ഭക്ഷണം കഴിക്കാന്‍ എത്തിയ ഹോട്ടലില്‍ അജിത്തും കുടുംബവും എത്തുകയായിരുന്നു. രണ്ടു കുടുംബങ്ങളും അടുത്തടുത്ത തീന്‍മേശകളിലായിരുന്നു ഭക്ഷണം കഴിക്കാനിരുന്നത്.

pathram desk 2:
Related Post
Leave a Comment