വിശ്വാമിത്ര മഹര്‍ഷിയായി ടി.ഡി.പി എം.പി പാര്‍ലമെന്റില്‍!!! പ്രതിഷേധം ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ലഭിക്കാന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വിശ്വാമിത്ര മഹര്‍ഷിയുടെ വേഷമണിഞ്ഞ് തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) എംപി എത്തിയത് കൗതുകമായി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ടിഡിപി എംപി നരമല്ലി ശിവപ്രസാദ് വിശ്വാമിത്ര മഹര്‍ഷിയുടെ വേഷത്തിലെത്തിയത്.

പാര്‍ലമെന്റ് ബജറ്റ് സെഷന്റെ അവസാന ദിവസമായ ഇന്നാണ് ശിവപ്രസാദ് വിശ്വാമിത്ര മഹര്‍ഷിയെ പോലെ വസ്ത്രം ധരിച്ചെത്തിയത്.

നേരത്തെ സ്ത്രീവേഷത്തിലും, അലക്കുകാരന്റെ വേഷത്തിലും സ്‌കൂള്‍ കുട്ടിയെ പോലെയും വേഷം ധരിച്ച് ശിവപ്രസാദ് പാര്‍ലമെന്റില്‍ വന്നിട്ടുണ്ട്. എന്‍ഡിഎ ആന്ധ്രാപ്രദേശിന് വാക്ക് നല്‍കിയ പ്രത്യേക പദവി നേടിയെടുക്കുക എന്നതാണ് ശിവപ്രസാദിന്റെ ലക്ഷ്യം.

ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യവുമായി ടിഡിപി എംപിമാര്‍ ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനം മുതല്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

pathram desk 1:
Related Post
Leave a Comment