കന്നട നിര്‍മ്മാതാവും നടനുമായ നവീനുമായുള്ള വിവാഹത്തിന് ശേഷം മലയാളത്തിന്റെ പ്രിയ നടി ഭാവന പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരിന്നു. ഭാവനയുടെ വിവാഹം സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ വനിത ഫിലിം അവാര്‍ഡ് ചടങ്ങില്‍ കിടിലന്‍ ഡാന്‍സ് പെര്‍ഫോര്‍മന്‍സുമായി എത്തിയിരിക്കുകയാണ് താരം.
ഹണി ബീ 2 ഉള്‍പ്പടെയുള്ള ചിത്രങ്ങളിലെ പാട്ടുകള്‍ക്കായാണ് താരം ചുവടു വച്ചത്. ഓറഞ്ചും ഗോള്‍ഡനും ചേര്‍ന്ന വസ്ത്രമാണ് താരം ധരിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വേദിയില്‍ ഡാന്‍സുമായി എത്തുന്നതെന്നും പോസിറ്റീവാകാന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും നടി പറഞ്ഞു.
ജനുവരി 22-നായിരുന്നു ഭാവനയുടെ വിവാഹം. നീണ്ട കാലത്തെ പ്രണയത്തിനു ശേഷമാണ് നവീനെ ഭാവന വിവാഹം ചെയ്തത്. വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്നാണ് താരം പറയുന്നത്. ജിനു ജോസഫ് സംവിധാനം ചെയ്ത ആദം ജോണാണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ.
Leave a Comment