തെരുവില്‍ പ്രക്ഷോഭം നടത്തുന്നവര്‍ വിധിന്യായം വായിച്ചിട്ട് പോലുമുണ്ടാവില്ല, എസ് സി, എസ് ടി നിയമത്തിന്റെ ദുരുപയോഗം തടയല്‍ വിധിയ്ക്ക് സ്റ്റേയില്ല

ന്യുഡല്‍ഹി: എസ് സി എസ് ടി നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീംകോടതി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി പരിഗണിച്ച കോടതി 10 ദിവസത്തിന് ശേഷം വിശദമായ വാദം കേള്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു.

എസ്.സി, എസ്.ടി നിയമത്തില്‍ യാതൊരുമാറ്റവും വരുത്തിയിട്ടില്ല. തെരുവില്‍ പ്രക്ഷോഭം നടത്തുന്നവര്‍ വിധിന്യായം വായിച്ചിട്ട് പോലുമുണ്ടാവില്ലെന്ന് കോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടു.

നിക്ഷിപ്ത താത്പര്യവും ഇക്കാര്യത്തില്‍ ഉണ്ടായിരിക്കാം. നിരപരാധികള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് ലക്ഷ്യം. കോടതി വ്യക്തമാക്കി.കേസിലെ കക്ഷികള്‍ക്ക് നിലപാട് അറിയിക്കാന്‍ കോടതി രണ്ട് ദിവസത്തെ സമയം നല്‍കി.

pathram desk 2:
Related Post
Leave a Comment