ദൃശ്യ വിസ്മയങ്ങള്‍കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ചൊരു സിനിമയായിരുന്നു അവതാര്‍. ജെയിംസ് കാമറോണ്‍ എന്ന പ്രശസ്ത സംവിധായകനായിരുന്നു ഈ ചിത്രമൊരുക്കിയത്. ഇപ്പോള്‍ അവതാറിന്റെ നാലാം ഭാഗം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. രണ്ടാം ഭാഗം 2019 ഓടെ പ്രദര്‍ശനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ സംവിധായകന്‍ ജെയിംസ് കാമറോണ്‍ നാലാം ഭാഗത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ എസ്റ്റോണിയയിലെ നവി ഗ്രാമത്തിലാണ് അവതാര്‍ 4 ഒരുങ്ങുന്നത്. ലൊക്കേഷന്‍ വെളിപ്പെടുത്തിയെങ്കിലും അവതാര്‍ 4 ന് ഇനിയും വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും. എന്നിരുന്നാലും 2024 ന് അവതാര്‍ തിയേറ്ററുകളില്‍ എത്തും എന്ന ശുഭപ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
Leave a Comment