പടച്ചോനെ നിങ്ങള് കാത്തോളിന്‍…..അനുശ്രീയുടെ ഓട്ടോ ഓടിക്കല്‍ വൈറല്‍

പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഓട്ടോറിക്ഷയുമായി മല്ലയുദ്ധത്തിലാണ് നടി അനുശ്രീ. സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അനുശ്രീ ഓട്ടോ ഓടിക്കാന്‍ പഠിക്കുന്നത്. ആദ്യമൊന്നും ഇടിച്ച് നിന്നെങ്കിലും ഇപ്പോള്‍ മികച്ച ഓട്ടോക്കാരിയായിരിക്കുകയാണ് നടി.

താരം ഓട്ടോ ഓടിക്കാന്‍ പഠിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ടാറ്റയും ഫല്‍യിംഗ് കിസ്സും തന്ന് ഓട്ടോ ഓടിക്കാന്‍ കയറിയ താരം നേരെ കൊണ്ടുപോയി കുത്തി. എന്നാല്‍ പിന്നീട് റോഡിലൂടെ മികച്ച രീതിയില്‍ വണ്ടി ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഒരുപാട് കഷ്ടപ്പെട്ടു എന്ന് പറഞ്ഞാണ് താരം ഇറങ്ങി വരുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ് അനുശ്രീയുടെ ഓട്ടോ ഓടിക്കല്‍.

pathram desk 2:
Related Post
Leave a Comment