ഏറെനാളത്തെ പ്രണയത്തിനും കാത്തിരിപ്പിനും ശേഷമാണ് സമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം കഴിഞ്ഞത്. ഒക്ടോബര്‍ 17 ന് ഗോവയില്‍ വച്ച് വിവാഹം കഴിഞ്ഞെങ്കിലും ഇരുവരും ഷൂട്ടിങ് തിരക്കിലായിരുന്നു ഇതുവരെ. ഇപ്പോള്‍ തിരക്കില്‍ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും.
സമന്തയുടെ പുതിയ ചിത്രം രംഗസ്ഥലം വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ഇരുവരും അമേരിക്കയില്‍ അവധി ആഘോഷിക്കുകയാണ്. അവധിയാഘോഷത്തിനിടെ ഇരുവരും തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലത്ത് വീണ്ടുമെത്തി ഒരു സെല്‍ഫി എടുത്തതാണ് ഇപ്പോള്‍ വൈറലാകുന്നത്. അതുംസെല്‍ഫിയോട് അത്ര താല്പര്യമില്ലാത്ത സാമന്ത എടുത്ത സെല്‍ഫി.
അമേരിക്കയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ വച്ചാണ് സാമന്ത പ്രിയപ്പെട്ടവനൊപ്പം സെല്‍ഫിയെടുത്തത്. സെന്‍ട്രല്‍ പാര്‍ക്കിന് ഇരുവരുടെയും ജീവിതത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. യാ മായ ചേസാവെ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഇവിടെ ചിത്രീകരിക്കുമ്പോഴാണ് സമന്തയും നാഗചൈതന്യയും പ്രണയത്തിലായത്.
എനിക്ക് സെല്‍ഫി എടുക്കുന്നത് വെറുപ്പാണ്. പക്ഷേ ഈ അവസരത്തില്‍ അത് ചെയ്യാതെ വയ്യ. എട്ടുവര്‍ഷം മുമ്പ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ആ മായാജാലത്തിന് നന്ദി പറയാനാണ് എത്തിയതെന്നും നടി കുറിച്ചു.
Leave a Comment