നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യ വിന്നി മണ്ടേല അന്തരിച്ചു

ജോഹന്നാസ്ബര്‍ഗ്: പ്രമുഖ ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകയും നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യയുമായ വിന്നി മണ്ടേല അന്തരിച്ചു. 81ല വയസായിരുന്നു. ജോഹന്നാസ് ബര്‍ഗില്‍വെച്ചായിരുന്നു അന്ത്യം. ദീര്‍ഘാകാലമായി അസുഖ ബാധിത ആയിരുന്ന വിന്നി മണ്ടേല ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലാണ് അന്തരിച്ചതെന്ന് അവരുടെ കുടുംബത്തിന്റെ വക്താവ് അറിയിച്ചു.

വര്‍ണവിവേചനത്തിനെതിരായ പോരട്ടത്തില്‍ മണ്ടേലയ്ക്കൊപ്പം ശ്ര്ദ്ധേയമായ സാന്നിധ്യമായിരുന്നു വിന്നി.വിന്നിയെ രാജ്യത്തിന്റെ അമ്മ എന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ ജനത വിശേഷിപ്പിക്കാറുള്ളത്. നിരവധി പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അവര്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും 1994 ല്‍ ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായിരുന്നു.

pathram desk 2:
Related Post
Leave a Comment