സംസ്ഥാനത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍; വില ഇനിയും വര്‍ധിക്കുമെന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍. തിരുവനന്തപുരത്ത് ഡീസലിന് വില ലിറ്ററിന് 70 രൂപ കടന്നു. ഇന്നത്തെ വില 70.08 രൂപയാണ്. 19 പൈസയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ ഇന്ധനവില രണ്ടു രൂപയാണു കൂടിയത്. ഏപ്രിലോടെ സി.എന്‍.ജി, എല്‍.പി.ജി. വിലയും ഉയരും. കിലോയ്ക്ക് ഒരു രൂപ വര്‍ധിക്കുമെന്നാണു എണ്ണക്കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അസംസ്‌കൃത ഇറക്കുമതി എണ്ണയുടെ വില വീപ്പയ്ക്ക് 70 ഡോളറായി തുടരുകയാണ്. വിലയില്‍ ഏതാനും ദിവസങ്ങളായി കാര്യമായ ഏറ്റക്കുറച്ചിലുകളില്ല. ഇറക്കുമതിചെയ്യുന്ന എണ്ണവില കൂടുമ്പോള്‍ മാത്രം ആഭ്യന്തര എണ്ണവില കൂടുകയും വില താഴുമ്പോള്‍ ആഭ്യന്തര വിലയില്‍ കുറവുവരുമെന്നുമുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു കടകവിരുദ്ധമായിട്ടാണു വില ഉയരുന്നത്.

വിലകൂടാന്‍ കാരണം നികുതിയാണെന്നാണു എണ്ണക്കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനവില നിലവിലുള്ളത് ഇന്ത്യയിലാണ്

pathram desk 1:
Related Post
Leave a Comment