ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു!!! 5 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയം, അപകട കാരണം കാര്‍ വന്നിടിച്ചതെന്ന് പ്രാഥമിക നിഗമനം (വീഡിയോ)

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി 9.17ഓടെ തിരക്കേറിയ സര്‍വാത്ത് ബസ് സ്റ്റാഡിന് സമീപമാണ് സംഭവം. 5 പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. 9 പേരെ രക്ഷപ്പെടുത്തി. 7 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്.

കാര്‍ വന്നിടിച്ചതാണ് കെട്ടിടം തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകള്‍ തിക്കുംതിരക്കും കൂട്ടിയെത്തിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

ഇതോടെ ആളുകളെ പിരിച്ചുവിടാന്‍ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. എത്ര പേര്‍ അപകടസമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. എന്നാല്‍ 20ഓളം പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടം നടന്ന കെട്ടിടത്തില്‍ ഹോട്ടലുകളും ലോഡ്ജുകളുമാണ് പ്രവര്‍ത്തിച്ചിരുന്നത്.

സംഭവസ്ഥലത്ത് പൊലീസ്, വൈദ്യസംഘം, അഗ്‌നിശമനസേന, ആംബുലന്‍സുകള്‍ എന്നിവര്‍ സജ്ജമാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

pathram desk 1:
Related Post
Leave a Comment