എയര്‍ ഇന്ത്യാ സ്വകാര്യവത്കരണം, കളമൊരുങ്ങുന്നത് വന്‍ അഴിമതിക്കെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ സ്വകാര്യവത്കരണം അഴിമതിക്ക് കളമൊരുക്കാനാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. എയര്‍ ഇന്ത്യയെ രാജ്യത്തിന്റെ ഫാമിലി സില്‍വര്‍ എന്നാണ് അദ്ദേഹം ഉപമിച്ചത്. ഇതൊരിക്കലും വിറ്റൊഴിക്കലല്ലെന്നും ഓഹരി വില്‍പ്പനയില്‍ കൂടി മറ്റൊരു അഴിമതി ഉണ്ടാക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എയര്‍ ഇന്ത്യാ ഓഹരിവില്‍പന സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അഴിമതി നടന്നതായി ബോധ്യപ്പെട്ടാല്‍ ആവശ്യമെങ്കില്‍ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും കൈയൊഴിയാന്‍ തീരുമാനിച്ചത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment