രണ്‍വീര്‍ ദീപികയുടെ കഴുത്തില്‍ മിന്നുചാര്‍ത്തുന്ന ദിവസം പ്രഖ്യാപിച്ചു

ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗ് വിവാഹത്തെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു. എന്നാല്‍ ബോളിവുഡ് താരജോഡികള്‍ ഈ വര്‍ഷം അവസാനത്തോടെ വിവാഹിതരാകുമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദീപികയുടെ മാതാപിതാക്കളായ പ്രകാശ് പദുക്കോണും ഉജ്വാലയും രണ്‍വീറിന്റെ മതാപിതാക്കളായ ജഗ്ജിത്ത് സിംഗിനെയും അഞ്ചുവിനെയും സന്ദര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പദ്മാവതിന്റെ റിലീസിന് ശേഷമായിരുന്നു കൂടിക്കാഴ്ച. ദീപികയ്ക്ക് ഇവര്‍ സാരിയും സമ്മാനമായി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ ഡിസംബര്‍ മാസത്തിനിടെയിലായിരിക്കും വിവാഹം. വിവാഹവേദിക്കായുള്ള തെരച്ചിലിലാണ് ഇവരിപ്പോള്‍. ദീപിക വിവാഹത്തിനായുള്ള ഷോപ്പിംഗ് ആരംഭിച്ചതായും വാര്‍ത്തകളുണ്ട്. എന്നാല്‍ ആരായിരിക്കും വിവാഹവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുകയെന്ന് തീരുമാനിച്ചിട്ടില്ല. രണ്ട് കുടുംബത്തിന്റെയും പരമ്പരാഗത ആചാരങ്ങള്‍ പിന്തുടര്‍ന്നായിരിക്കും വിവാഹം. സുഹൃത്തുക്കള്‍ക്കായി മുംബൈയിലും ബംഗളൂരുവിലും സല്‍ക്കാരം സംഘടിപ്പിക്കും.

pathram desk 2:
Related Post
Leave a Comment