തീയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’യില്‍ പ്രധാനവേഷത്തിലെത്തിയ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ തനിക്ക് നല്‍കിയ പ്രതിഫലം കുറഞ്ഞു പോയെന്നു കാട്ടി രംഗത്തെത്തിയിരുന്നു. നടന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.
തനിക്ക് പ്രതിഫലമായി അഞ്ച് ലക്ഷം രൂപ പോലും നല്‍കിയില്ലെന്നും പ്രതിഫലത്തിന്റെ കാര്യത്തില്‍ നിര്‍മാതാക്കള്‍ വംശീയ വിവേചനം കാട്ടിയെന്നും സാമുവല്‍ ആരോപിച്ചു. സമീറിന്റെയും ഷൈജുവിന്റെയും പ്രൊഡക്ഷന്‍ കമ്പനിയായ ഹാപ്പി അവേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആരോപണത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം കാണാം
‘സാമുവല്‍ അബിയോള റോബിന്‍സണ്‍ സോഷ്യല്‍ മീഡിയയിലൂടെ ഹാപ്പി അവേഴ്സ് എന്റര്‍ടൈന്‍മെന്റിനെതിരെ ഉന്നയിച്ച ആരോപണങ്ങളോടുള്ള പ്രതികരണമാണിത്. രണ്ട് ആരോപണങ്ങളാണ് ഹാപ്പി അവേഴ്സ് എന്റര്‍ടൈന്‍മെന്റിനെതിരെ സാമുവല്‍ അബിയോള റോബിന്‍സണ്‍ ഉന്നയിച്ചിരിക്കുന്നത് : 1. അദ്ദേഹത്തിന് കുറഞ്ഞ പ്രതിഫലമാണ് നല്‍കിയത്. 2. കുറഞ്ഞ പ്രതിഫലം നല്‍കാന്‍ കാരണമായത് അദ്ദേഹത്തോടുള്ള വംശീയ വിവേചനമാണ്. മേല്‍ ആരോപണങ്ങള്‍ക്കുള്ള ഞങ്ങളുടെ ഔദ്യോഗികമായ പ്രതികരണം താഴെ കുറിക്കുന്നു. 1. സാമുവല്‍ അബിയോള റോബിന്‍സണിന് കുറഞ്ഞ വേതനമാണോ നല്‍കിയത്? ചെറിയ നി4മ്മാണ ചെലവില്‍ പൂ4ത്തിയാക്കേണ്ടിയിരുന്ന ഒരു സിനിമ എന്ന നിലയില്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന വേതനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം നല്‍കുകയും ഒരു നിശ്ചിത തുകക്ക് മേല്‍ അദ്ദേഹം രേഖാമൂലം സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് കരാ4 തയാറാക്കിയത്. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്. വേതനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ആരോപണം അദ്ദേഹം അ4ഹിക്കുന്ന പ്രതിഫലം നല്‍കിയില്ല എന്നതാണ്. ഈ ആരോപണം കരാറിനോടുള്ള അനീതിയായാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. സിനിമ വാണിജ്യവിജയം നേടുന്ന പക്ഷം സിനിമയുടെ ഭാഗമായ എല്ലാ ആളുകള്‍ക്കും ആ സന്തോഷത്തില്‍ നിന്നുള്ള അംശം ലഭ്യമാക്കാന്‍ കഴിയട്ടെ എന്ന പ്രത്യാശ എല്ലാവരോടുമെന്ന പോലെ അദ്ദേഹവുമായി ഞങ്ങള്‍ പങ്കുവെച്ചിരുന്നു. സിനിമ നിലവില്‍ വിജയകരമായി തീയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുത തന്നെയാണ്. പക്ഷെ, സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം ഞങ്ങളുടെ പക്കല്‍ എത്തുകയില്ല എന്നതാണ് യാഥാ4ത്ഥ്യം. അത് ഞങ്ങളുടെ പക്കല്‍ എത്തി കണക്കുകള്‍ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ഈ സിനിമയുടെ വിജയത്തിന് അദ്ദേഹം നല്‍കിയ വില കല്‍പിക്കാനാവാത്ത പങ്കിനോട് നീതി പുല4ത്താന്‍ കഴിയും വിധമുള്ള ഒരു സമ്മാനത്തുക നല്‍കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിന് സാധിക്കുമാറ് വിജയം സിനിമക്കുണ്ടാവട്ടെ എന്ന് ഞങ്ങള്‍ ഇപ്പോഴും പ്രാ4ത്ഥിക്കുന്നു. ഇത് പക്ഷെ, കരാറിനു പുറത്തുള്ള ഒരു ധാ4മ്മികമായ ചിന്ത മാത്രമാണ് എന്നത് അടിവര ഇട്ടു കൊള്ളട്ടെ. 2. വേതനം നിശ്ചയിച്ചത് വംശിയ വിവേചനത്തോടെയോ? ഈ ആരോപണം ഏറെ വേദനാജനകമാണ്. ഞങ്ങള്‍ വാഗ്ദാനം ചെയ്ത തുകയില്‍ അദ്ദേഹത്തിന് അതൃപ്തിയുള്ള പക്ഷം ഞങ്ങളുമായി സഹകരിക്കേണ്ടതായുള്ള യാതൊരു സമ്മ4ദ്ദവും അദ്ദേഹത്തിനു മേല്‍ ചെലുത്തപെട്ടിട്ടില്ല. അദ്ദേഹത്തിന് ഈ സിനിമയുമായി സഹകരിക്കാന്‍ തയാറല്ല എന്നു പറയാനുള്ള സ4വ്വ വിധ അവകാശവും ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹം കരാ4 അംഗീകരിച്ചത്. ഇതില്‍ വംശീയമായ വ്യാഖ്യാനങ്ങള്‍ ചേര്‍ക്കപ്പെടുന്നത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ ഞങ്ങള്‍ക്ക് വായിക്കാനാവുന്നില്ല. തെറ്റായ വിവരങ്ങള്‍ ചില സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് ഞങ്ങള്‍ കരുതുന്നു. ഒരു നല്ല സൗഹൃദത്തിന് ഇത്തരത്തിലൊരു ദൗ4ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വരുന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന് തെറ്റിദ്ധാരണകള്‍ തിരുത്താനും ഞങ്ങളുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനും സാധിക്കുമെന്ന് ഇപ്പോഴും ഞങ്ങള്‍ പ്രത്യാശിക്കുന്നു.’ -സസ്‌നേഹം, ഹാപ്പി ഹവേഴ്‌സിന് വേണ്ടി, സമീ4 താഹി4 ഷൈജു ഖാലിദ്.
Leave a Comment