കോഴിക്കോട്: ബൈക്കില്‍ നിന്നും തെറിച്ചു വീണ് ചോരയില്‍ കുളിച്ച്കിടന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിയടക്കമുള്ള സഹോദരങ്ങളെ അമിത വേഗം ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിനടുത്താണ് സംഭവം. വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങി പോകുകയായിരുന്ന സെയ്ത് മുഹമ്മദ്, സാമന്ത് മുഹമ്മദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
ബൈക്കില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിട്ടും സമീപത്തെ ബേക്കറിയിലുണ്ടായിരുന്നവര്‍ ഇവര്‍ ഒന്നരമണിക്കൂറോളം റോഡില്‍ കിടന്നിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. അമിത വേഗത്തില്‍ ബൈക്കോടിച്ചു എന്ന് ആരോപിച്ച് നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കൈയിലുണ്ടായിരുന്ന അയ്യായിരം രൂപ മര്‍ദ്ദിച്ചവര്‍ എടുത്തെന്നും ആരോപണമുണ്ട്.
പതിനൊന്ന് മണിക്ക് ശേഷം ഇവരുടെ വീട്ടില്‍ നിന്ന് ആളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ ആശുപത്രിയിലെത്തിക്കാന്‍ തുനിഞ്ഞപ്പോള്‍ വീട്ടില്‍ നിന്ന് ആള് വന്നിട്ട് കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞ് മറ്റുചിലര്‍ തടഞ്ഞു. വീട്ടുകാര്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Leave a Comment