ഇന്റര്‍വ്യൂവിനെത്തിയ യുവതിയോട് ആദ്യം കാപ്പി ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു… തുടര്‍ന്ന് പിന്നീലൂടെ വന്ന് കവിളില്‍ ചുംബിച്ചു!!! ഇന്ത്യന്‍ വ്യവസായി പിടിയില്‍….

ദുബൈ: ഇന്റര്‍വ്യൂവിനെത്തിയ ഫിലിപ്പൈന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വ്യവസായിക്കെതിരായ വിചാരണ ആരംഭിച്ചു. ദുബൈയിലാണ് അല്‍ റഫയില്‍ വെച്ചാണ് സംഭവം നടന്നത്.

അഭിമുഖത്തിനെത്തിയ യുവതിയോട് വ്യവസായി കാപ്പി ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് യുവതിയെ ചുംബിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. സ്വന്തമായി കമ്പനി നടത്തുന്ന ഇന്ത്യക്കാരനുമായി സംസാരിച്ച ശേഷമാണ് ഇന്റര്‍വ്യൂവിനായി ജനുവരിയില്‍ ഇയാളുടെ കമ്പനിയില്‍ യുവതി എത്തിയത്.

യുവതിയുടെ കഴിവ് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ യുവതിയോട് കാപ്പി ഉണ്ടാക്കാന്‍ പറഞ്ഞത്. ഈ സമയം ഇയാള്‍ യുവതിയുടെ പുറകിലൂടെ വരികയും കവിളില്‍ ചുംബിക്കുകയും ചെയ്തു. പിന്നീട് മോശമായ രീതിയില്‍ പെരുമാറിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

യുവതി ഉറക്കെ ബഹളം വയ്ക്കുകയും വ്യവസായിയോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെ നിന്നും യുവതി നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും പരാതി നല്‍കുകയുമായിരുന്നു.

പൊലീസ് പ്രതിയെ ചോദ്യം ചെയ്തെങ്കിലും ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ നടന്ന വാദത്തിനിടെ പ്രതി കുറ്റം നിഷേധിച്ചു. എന്നാല്‍, പ്രതി യുവതിയെ ഉപദ്രവിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കേസില്‍ വാദം തുടരും.

pathram desk 1:
Related Post
Leave a Comment