വിവാഹത്തിന് ശേഷം അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തിരിച്ചു വരവ് നസ്രിയ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ അഭിനയത്തിന് പുറമെ സിനിമയില്‍ മറ്റൊരു റോളില്‍ കൂടി നസ്രിയ എത്താന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പൃഥ്വിരാജിനും സുപ്രിയയ്ക്കും പിന്നാലെ നിര്‍മാണ മേഖലയിലേക്ക് നസ്രിയയും ഫഹദും കടക്കുന്നു എന്ന വാര്‍ത്തകളാണ് പരക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇത് വ്യാപകമായി ചര്‍ച്ചയാവുന്നുണ്ട് എങ്കിലും താരങ്ങളുടെ ഭാഗത്ത് നിന്നും പ്രതികരണം വന്നിട്ടില്ല.
നസ്രിയ നിര്‍മാണം, ഫഹദ് നായകന്‍, അമല്‍ നീരദ് സംവിധാനം എന്നിങ്ങനെയാണ് റിപ്പോര്‍ട്ട്. മായാനദിയിലെ നായിക ഐശ്വര്യാ ലക്ഷ്മിയായിരിക്കും ഈ വമ്പന്‍ സിനിമയില്‍ ഫഹദിനൊപ്പം എത്തുക എന്നും പറയപ്പെടുന്നു. അമല്‍ നീരദിന്റെ നിര്‍മാണ കമ്പനിയായ അമല്‍ നീരദ് പ്രൊഡക്ഷനുമായി കൈകോര്‍ത്താണ് നസ്രിയ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Leave a Comment