ആലപ്പുഴയില്‍ കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറിന്റെ നഗ്നവീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പോലീസ് പ്രചരിപ്പിച്ചതായി പരാതി; വീഡിയോ പ്രചരിച്ചത് മദ്യപിച്ച് ലക്കുകെട്ട സ്ത്രീ എന്ന നിലയില്‍

ആലപ്പുഴ: കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറിന്റെ നഗ്നവീഡിയോ പോലീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി. ആലപ്പുഴ സൗത്ത് പൊലീസിനെതിരെയാണ് ആരോപണം. സ്റ്റേഷനില്‍ വെച്ചെടുത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പൊലീസുകാരാണെന്നാണ് ആരോപണം. മൊബൈലില്‍ ചിത്രീകരിച്ച സ്റ്റേഷനകത്തെ ദൃശ്യങ്ങളാണ് പൊലീസുകാര്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പരാതിയില്‍ മൂന്നുദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറുടെ ദൃശ്യങ്ങളാണ് മദ്യപിച്ച് ലക്കുകെട്ട സ്ത്രീയെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുമായി ബന്ധമില്ലന്ന് ആലപ്പുഴ എസ്.ഐ പറഞ്ഞു.

പൊലീസിനെതിരെ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് നിയമനടപടി സ്വീകരിക്കുമെന്ന് ബോര്‍ഡ് അംഗം ശീതള്‍ രാജ് പറഞ്ഞു. നടന്നത് കടുത്ത മനുഷ്യാവകാശലംഘനമെന്നും ശീതള്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment