നിങ്ങളുടെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലേ…….എങ്കില്‍ ഈടാക്കുന്നത് 25 രൂപ പിഴ

മുംബൈ: മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഓരോ എടിഎം ഉപയോഗത്തിനും 25 രൂപ വരെ ഈടാക്കി ഉപഭോക്താക്കളെ പിഴിയാന്‍ ബാങ്കുകള്‍. കറന്‍സിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി രാജ്യത്ത് ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കിടെയാണ് ബാങ്കുകളുടെ കൊള്ള. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ 17 രൂപയും എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകള്‍ 25 രൂപ വീതവുമാണ് പിഴ ഈടാക്കുന്നത്.

മിനിമം ബാലന്‍സില്ലാതെ എടിഎമ്മിലോ കടകളിലെ പോയിന്റ് ഓഫ് സെയില്‍ മെഷീനിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോഴാണ് പിഴ ഈടാക്കുന്നത്. ഇലക്ട്രോണിക് ക്ലിയറിങ് സര്‍വീസുകളില്‍ ഇത് ചെക്ക് മടങ്ങുന്നതിനു തുല്യമാണെന്നാണ് ബാങ്കുകളുടെ വിശദീകരണം. അതേസമയം, ഇത് ഡിജിറ്റല്‍ ബാങ്കിങ് തത്വങ്ങള്‍ക്ക് എതിരാണെന്നാണ് വിമര്‍ശനം.വ്യാപാരികള്‍ക്ക് 2000 രൂപ വരെയുളള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇളവ് അനുവദിക്കുമ്പോഴാണ് ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ജനങ്ങളെ ബാങ്കുകള്‍ കൊള്ളയടിക്കുന്നത്.

pathram desk 2:
Related Post
Leave a Comment