ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് വിവരം ചോര്‍ത്തിയതുമായി ബന്ധമില്ലെന്ന് ഛോട്ടാ ഭീമിനു പോലും അറിയാം. എന്നിട്ടും രാഹുല്‍ ജി, നിങ്ങള്‍ക്ക് ഇത് അറിയില്ലേ ? കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഇങ്ങനെ ചോദിക്കുന്നത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ്. ട്വിറ്ററിലൂടെയാണ് സ്മൃതിയുടെ ചോദ്യം. എന്തു കൊണ്ടാണ് കോണ്‍ഗ്രസ് ടോം,ഡിക്ക്, അനലിറ്റിക്ക തുടങ്ങിയവര്‍ക്ക് നുഴഞ്ഞുകയറാന്‍ സാധിക്കുന്ന സിംഗപ്പൂലൂള്ള സെര്‍വറിലേക്ക് ആപ്പിലൂടെ വിവരങ്ങള്‍ കൈമാറിയതെന്നും സ്മൃതി ഇറാനി ചോദിക്കുന്നു. നാമോ ആപ്പിലൂടെ വിവരം ചോര്‍ത്തുന്നുവെന്ന ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനെതിരെയും സമാന ആരോപണം പുറത്തു വന്ന സാഹചര്യത്തിലാണ് രാഹുലിനെ പരിഹസിച്ച് സമൃതി ഇറാനി രംഗത്തു വന്നത്.
നേരെത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ‘നരേന്ദ്രമോദി ആപ്പ്’ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ടാപ്പിന് ചോര്‍ത്തി നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിനു നേരെയും ആരോപണങ്ങള്‍ ഉയരുന്നത്. പ്രധാനമന്ത്രിക്കതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കടുത്ത ഭാഷയിലാണ് വിഷയത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നിയിച്ചത്. മോദിക്കതിരെയും ഗവേഷകന്‍ എല്ലിയോട്ട് അല്‍ഡേഴ്‌സണാണ് ആരോപണമുന്നിയിച്ചത്.
നരേന്ദ്ര മോദി ആപ്പില്‍ പ്രൊഫൈല്‍ നിര്‍മ്മിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍, ഉപയോഗിക്കുന്ന ഡിവൈസിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് അല്‍ഡേഴ്‌സന്റെ വെളിപ്പെടുത്തല്‍. ചോര്‍ത്തപ്പെട്ട ഡിവൈസ് വിവരങ്ങളില്‍ ഒപ്പറേറ്റിങ് സോഫ്‌റ്റ്വെയര്‍, നെറ്റ്വര്‍ക്ക് ടൈപ്പ്, ആരാണ് സേവനദാതാവ് എന്നിവയും വ്യക്തി വിവരങ്ങളില്‍ ഇ – മെയില്‍ അഡ്രസ്, ഫോട്ടോ, ലിംഗം, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് ക്ലെവര്‍ ടാപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.
Leave a Comment