സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ താനൊരു പ്യൂണോ കോണ്‍സ്റ്റബിളോ ആയേനെ!!! വെളിപ്പെടുത്തലുമായി പ്രഭുദേവ

ഇന്ത്യന്‍ സിനിമയുടെ മൈക്കിള്‍ ജാക്സണ്‍ എന്നറിയപ്പെടുന്ന താരമാണ് പ്രഭുദേവ. തന്റെ ജീവിതത്തിലെ വഴിത്തിരിവ് സിനിമയായിരിന്നുവെന്നു വീണ്ടും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ താനൊരു പ്യൂണോ, ട്രാഫിക് കോണ്‍സ്റ്റബിളോ ആകുമായിരുന്നുവെന്നാണ് പ്രഭുദേവയുടെ വെളിപ്പെടുത്തല്‍. പഠന കാലത്ത് തന്നെ നൃത്തമായിരുന്നു മനസു നിറയെ. അതുകൊണ്ട് പഠനത്തില്‍ വലിയ താത്പര്യം കാണിച്ചിരുന്നില്ലെന്നും പ്രഭുദേവ പറഞ്ഞു.

നൃത്തത്തിലേക്ക് കൂട്ടി കൊണ്ടു വന്നത് അച്ഛനാണ്. വീട്ടുകാരുടെ തീരുമാന പ്രകാരമാണ് നൃത്തം പഠിക്കാന്‍ തുടങ്ങിയത്. ആറാം ക്ലാസില്‍ പഠിക്കുന്ന കാലയളവിലാണ് നൃത്തം പഠിക്കാന്‍ തുടങ്ങിയത്. രാവിലെ അഞ്ചരയ്ക്ക് വിളിച്ച് നൃത്തം പഠിക്കാന്‍ വീട്ടുകാര്‍ അന്ന് നിര്‍ബന്ധിച്ചിരുന്നു. അന്ന് നൃത്തം പഠിപ്പിക്കാന്‍ വരുന്ന മാസ്റ്ററിനെ പോലും ഇഷ്ടമായിരുന്നില്ല.

എന്നെ പ്രലോഭിപ്പിച്ച ഡാന്‍സര്‍ മൈക്കല്‍ ജാക്സണ്‍ തന്നെയാണ്. പക്ഷേ അദ്ദേഹം എന്റെ റോള്‍ മോഡലായിരുന്നില്ല. അത് എന്റെ ഗുരുവായ ധര്‍മരാജന്‍ മാസ്റ്ററാണ്. എന്റെ ഡാന്‍സുകളെ ജനീകയമാക്കിയതിനു പിന്നില്‍ എ ആര്‍ റഹ്മാന്റെ സംഗീതത്തിനു വലിയ പ്രധാന്യമുണ്ട്. അനശ്വരമായ ആ സംഗീതത്തിനു ചുവട് വയ്ക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.

സാധാരണ ഒരു ദിവസം രാവിലെ ആറരയ്ക്കാണ് എഴുന്നേല്‍ക്കുന്നത്. രാത്രി വൈകും വരെ പിന്നീട് ജോലിയാണ്. ഷോയിലുള്ള സമയങ്ങളില്‍ ദീര്‍ഘനേരം പരിശീലനം നടത്തും.

അച്ഛന്‍ മുഗര്‍സുന്ദറും സഹോദരങ്ങളായ രാജു സുന്ദരവും നാഗേന്ദ്ര സുന്ദരവും കൊറിയോഗ്രാഫര്‍മാരാണ്. പക്ഷേ എന്റെ മക്കള്‍ക്ക് രണ്ടു പേര്‍ക്കും നൃത്തിനോട് താത്പര്യമില്ലെന്നും പ്രഭുദേവ കൂട്ടിച്ചേര്‍ത്തു.

pathram desk 1:
Related Post
Leave a Comment