മുന്‍നിര നായികമാരുടെ ഭാവി എന്താകുമെന്നറിയില്ല… നിര്‍മ്മാണ കമ്പനികളും സംവിധായകരും സ്ത്രീകളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് നടി കങ്കണ

വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഹൃത്വിക്കുമായുള്ള പ്രശ്നമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. നിര്‍മാണകമ്പനികള്‍ നടിമാരെ ചൂഷണം ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം.

ദ വീക്കുമായുള്ള അഭിമുഖത്തിലാണ് നടി നിലപാടുകള്‍ വ്യക്തമാക്കിയത്. സിനിമാ ലോകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കങ്കണ സംസാരിച്ചു. വന്‍ കിട നിര്‍മ്മാണക്കമ്പനികളും സംവിധായകരും നടന്മാരുമെല്ലാം സ്ത്രീകളെ ചൂഷണം ചെയ്യുകയാണ് എന്നാല്‍ അതവര്‍ക്ക് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. നടികള്‍ക്കൊന്നും വിചാരിക്കുന്ന പണവും ലഭിക്കാറില്ല കങ്കണ വെളിപ്പെടുത്തി

പണം മാത്രം മനസ്സില്‍ കൊണ്ടുനടക്കുന്ന ആളല്ല ഞാന്‍. എന്നാല്‍, മുന്‍നിരയിലെ നായികമാരുടെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല. ഏതെങ്കിലും ഒരു വമ്പന്‍ ബിസിനസുകാരന്റെയോ നായകന്റെയോ അടുത്ത ആളാവണമെന്നും അവര്‍ക്കൊപ്പം അന്തിയുറങ്ങുമെന്നും അവരുടെ വെപ്പാട്ടിയാവുമെന്നുമെല്ലാം നിങ്ങള്‍ ധരിക്കുകയാണ്.

ഇതിനെല്ലാം വേണ്ടിയാണോ ഞാന്‍ ജോലി ചെയ്തത്. സ്ത്രീകളുടെ അവസ്ഥ മോശമായതുകൊണ്ടാണ് ഞാന്‍ പോരാടുന്നത്. സ്വന്തം അവകാശത്തിനുവേണ്ടി പോരാടിയാല്‍ അവര്‍ പ്രശ്നക്കാരാവും. ഇവിടെ ഇത്രയും തൊഴില്‍രഹിതരുണ്ടായത് സ്വാഭാവികം.

ഒരു പണക്കാരനുമായി ബന്ധമില്ലെങ്കില്‍ നിങ്ങള്‍ പുറത്താക്കപ്പെടും. കാരണം എപ്പോഴും നിങ്ങളേക്കാള്‍ ചെറുപ്പമായ ഒരാള്‍ അവിടെ ഉണ്ടാവും. കാലം എത്ര കഴിഞ്ഞാലും സ്ത്രീകള്‍ക്ക് അവര്‍ നേരിട്ട പീഡനങ്ങള്‍ തുറന്നു പറയാന്‍ കഴിയണം.

ഏതെങ്കിലും ഒരു കാലത്ത് അവര്‍ ഇതൊക്കെ വിളിച്ചുപറയുമെന്നും ഓര്‍മക്കുറിപ്പ് എഴുതുമെന്നുമുള്ള ഭയമെങ്കിലും പീഡകര്‍ക്ക് ഉണ്ടാകും. സ്ത്രീകളുടെ വായടപ്പിക്കും മുന്‍പ് അവര്‍ തങ്ങളുടെ പ്രവൃത്തികളുടെ അനന്തരഫലത്തെക്കുറിച്ച് അവര്‍ക്ക് ബോധമുണ്ടാവണം. സ്വര ഭാസ്‌ക്കറിനോടെല്ലാം അവര്‍ ചെയ്തത് എന്താണ്. നാണക്കേടാണ് അതെല്ലാം.

ഞാന്‍ എല്ലാ ദിവസവും യുദ്ധം നടത്തുകയാണെന്നാവും പലരും വിചാരിക്കുന്നത്. എന്റെ ജീവിതം ദുസ്സഹമാണെന്നും ജോഹര്‍മാരുടെയും റോഷന്മാരുടെയും സുഹൃത്തല്ലാത്തതിനാല്‍ എനിക്ക് ഭാവിയില്ലെന്നും ധരിക്കുന്നവരുണ്ട്. എന്നാല്‍, വാസ്തവം ഇതല്ല. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രം ചെയ്യുന്നത് ഞാനാണ്. ഒരു സ്ത്രീ പ്രധാന വേഷത്തിലെത്തുന്ന, ഇത്രയും വലിയൊരു ബജറ്റുള്ള ചിത്രം വേറിയില്ല.

pathram desk 1:
Related Post
Leave a Comment