കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ഒരു വീഡിയോയാണ് കിണറിനു സമീപമിരുന്ന് കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന ദൃശ്യം. തുടര്‍ന്ന് ഇത് സിനിമയക്ക് വേണ്ടി ചിത്രീകരിച്ച രംഗമാണെന്ന് വ്യക്തമാക്കി സംവിധായകണ് രംഗത്തെത്തുകയും ചെയ്തിരിന്നു. രംഗത്തെത്തി. വിവിയന്‍ രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന വീമ്പ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഇങ്ങനെയൊരു വിഡിയോ ചിത്രീകരിച്ചത്.
ദൃശ്യങ്ങളില്‍ കിണറ്റില്‍ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊര്‍ണൂര്‍ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദേഹം മാധ്യമങ്ങളെ കണ്ടത്. ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റില്‍ വീണ് അപകടത്തില്‍പ്പെട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചത്.
ഇപ്പോഴിതാ ഈ രംഗം ചിത്രീകരിക്കുന്നതിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. സിനിമക്കു മുന്‍പ് അതില്‍ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്ക്കെതിരെയുള്ള സമരമെന്ന് നിലയ്ക്കുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും സംവിധായകന് വിവിയന്‍ രാധാകൃഷ്ണന് പറഞ്ഞു.
സംഭവത്തില്‍ സംവിധായകനെ വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിരിന്നു. എന്നാല്‍ ഈ വീഡിയോയിലൂടെ പറയാന്‍ ഉദ്ദേശിച്ചത് എന്താണോ അതാണ് ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണമെന്ന് വിവിയന്‍ പറയുന്നു.
Leave a Comment