തിരുവനന്തപുരം: ജയില്‍ പുള്ളികളോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലിനകത്തുള്ള എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ല. പൊലീസുകാര്‍ക്ക് അവരോട് സഹാനുഭൂതി ഉണ്ടാകണം. ശരിയായ ജീവിത പാതയിലേക്ക് അവരെ തിരിച്ച് കൊണ്ടുവരാന്‍ പൊലീസ് ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസുകാരുടെ പാസിംഗ് ഔട്ട് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ക്രിമിനല്‍ ചിന്ത പൊലീസുകാരുടെ മനസിലേക്ക് കടന്നു വരരുത്. ജയിലിലെ അന്തേവാസികള്‍ക്ക് തെറ്റായി ഒന്നും ചെയ്ത് കൊടുക്കരുത്. അതേസമയം, അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നത് വിവിധ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. വിവിധ കേസുകളില്‍ ശിക്ഷക്കപ്പെട്ടവരും പട്ടികയില്‍ കടന്നുവരും. പട്ടിക പരിശോധിച്ച് ചട്ടപ്രകാരവും വ്യവസ്ഥയ്ക്ക് വിധേയമായുമാണ് തീരുമാനമെടുക്കുക. ര
ാഷ്ട്രീയവിവേചനത്തിന്റെ പ്രശ്നമോ സര്‍ക്കാര്‍ ഇടപെടലോ ഇക്കാര്യത്തിലില്ല. അവശരും 65 വയസ്സുകഴിഞ്ഞവരുമായ തടവുകാര്‍ക്ക് ശിക്ഷാഇളവ് നല്‍കല്‍ നേരത്തെയുള്ളതാണ്. 70 കഴിഞ്ഞ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്ന് ഡോ. അലക്സാണ്ടര്‍ ജേക്കബ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഇതിനാല്‍ പ്രത്യേക ശിക്ഷാ ഇളവ് നല്‍കേണ്ട 70 കഴിഞ്ഞ 59 പേരുടെ പട്ടിക ജയില്‍ ഉപദേശക കമ്മിറ്റിക്കുമുമ്പില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Leave a Comment